സിനിമാതാരങ്ങളുടെ സ്വകാര്യജീവിതം ആരാധകര്‍ക്ക് എന്നും ആകാംഷയുളള വിഷയമാണ്. പ്രത്യേകിച്ചു താരങ്ങളുടെ പ്രണയും വിവാഹവും. തെന്നിന്ത്യയിലെ പ്രമുഖ നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.
ലക്ഷ്മി ഗോപാലസ്വാമിയോട് എപ്പോഴും ഉയരുന്ന ചോദ്യമാണ് വിവാഹത്തക്കുറിച്ചുളളത്. ലക്ഷ്മി ഗോപാലസ്വാമി ഉടനെ വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്.
52 വയസുകാരിയായ ലക്ഷ്മി ഗോപാലസ്വാമിയും ഇതേ ചോദ്യം നിരന്തരം അഭിമുഖീകരിക്കാറുണ്ട്. താരത്തിന്റെ വിവാഹം സംബന്ധിച്ച് പല കാലത്തും പല വാര്‍ത്തകളും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം സംബന്ധിച്ച് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. മലയാളത്തിലെ രണ്ടു താരങ്ങളുടെ പേരും ലക്ഷ്മിയുടെ പോരിനൊപ്പം കേൾക്കുന്നുണ്ട്.
വിവാഹത്തെക്കുറിച്ചുളള വ്യാജ വാര്‍ത്തകളോട് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തന്റെ വിവാഹം സംബന്ധിച്ചുളള വാര്‍ത്തകള്‍ വ്യാജമെന്നല്ല, തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം. ഇത്തരം വാര്‍ത്തകള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം കാണുന്നുണ്ടെന്നു ലക്ഷ്മി പറയുന്നു.
ഈ വിഷയത്തില്‍ തനിക്ക് ഇതാണ് മലയാളികളോട് പറയാനുളളത് എന്നും ലക്ഷ്മി ഗോപാലസ്വാമി പ്രതികരിച്ചു. എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട് ലക്ഷ്മി ഗോപാലസ്വാമിക്ക് പറയാനുളളത് താന്‍ ഇപ്പോഴത്തെ ജീവിതത്തില്‍ വളരെയധികം സന്തോഷവതിയാണ് എന്നാണ്. താന്‍ ഒരു ഫ്രീ സ്പിരിറ്റഡ് ഗേള്‍ ആണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
നേരത്തേ ഒരു അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത് എല്ലാവരെയുംപോലെ വിവാഹം കഴിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെങ്കിലും തനിക്ക് അറിയാത്ത പല കാരണങ്ങളാലാണ് അത് നടക്കാതെപോയത് എന്നുമാണ്. തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അദ്ദേഹം നേരത്തെ വിവാഹം കഴിച്ചുപോയില്ലേ എന്നും തമാശ രൂപത്തില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിരുന്നു.
തന്റെ ജീവിതപങ്കാളി കാഴ്ചപ്പാടുകളിലും അഭിരുചിയിലുമെല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം എന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിരുന്നു. അത്തരത്തിലുളള ഒരാളെ കണ്ടെത്തുകയാണെങ്കില്‍ വിവാഹത്തിന് തയാറാണ്. എന്നാല്‍ അത്തരമൊരാളെ കണ്ടെത്താനായിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.