ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി മലയാളസിനിമയിൽ അരങ്ങേറിയ നടിയാണ് സംവൃത സുനിൽ. പിന്നീട് ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ നായികയായി. വിവാഹത്തോടെ അഭിനയത്തിൽ നിന്നു ബ്രേക്കെടുത്ത താരം ഇപ്പോൾ പഴയ അഭിനയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.
ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പോത്തൻവാവയിൽ ഒരു സീൻ ചെയ്യാനായി മുപ്പതോളം ടേക്കുകൾ എടുക്കേണ്ടിവന്നുവെന്ന് സംവൃത പറയുന്നു. സംവൃത മമ്മൂട്ടിയെ വഴക്ക് പറയുന്ന രംഗമുള്ള ഒരു നീളൻ ഷോട്ടായിരുന്നു അത്.
സിനിമ ചിത്രീകരിക്കുന്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവര്‍ക്ക് മുന്നില്‍ വച്ച് സിനിമയാണെങ്കില്‍ കൂടി മമ്മൂക്കയോട് അങ്ങനെ പെരുമാറുക എന്നത് തന്നെ സംബന്ധിച്ചു വലിയ മടിയായിരുന്നുവെന്നും സംവൃത കൂട്ടിച്ചേർത്തു.
"ഇവള് ആരാടാ മമ്മൂക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കൈയില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്.'- സംവൃത സുനിൽ പറയുന്നു.