ഭാര്യയുടെ മുന്നിലും സെറ്റിലും തനിക്ക് രണ്ടു സ്വഭാവമാണെന്ന് രൺവീർ സിങ്. ‘ഭാര്യയുടെ മുന്നിലെത്തുമ്പോൾ എലിയാണ് ഞാൻ. പക്ഷേ, സെറ്റിൽ പുലിയും. – രൺവീർ പറയുന്നു. ദ് ബിഗ് പിച്ചർ എന്ന ഷോയുടെ അവതാരകനായി എത്തുന്നതിന്റെ ഭാഗമായി വന്ന ചോദ്യങ്ങൾക്കായിരുന്നു രൺവീറിന്റെ പ്രതികരണം. ഷോയുമായി ബന്ധപ്പെട്ട് ഭാര്യ ദീപിക ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അത് പിന്തുടരുമെന്നും താരം വെളിപ്പെടുത്തി.
ജീവിതത്തിലെ ‘ബിഗ് പിക്ചർ’ ഏതാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രൺവീറിന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്റെ ഭാര്യയും കുട്ടികളും കുടുംബവും സന്തോഷത്തോടെയിരിക്കുന്ന ഒരു വീട്. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണം. എന്റെ അവസാനത്തെ നിമിഷം വരെ ഇതാണ് ജീവിതത്തിലെ ‘ബിഗ് പിക്ചർ’- രൺവീർ പറഞ്ഞു. ഒക്ടോബർ 16ന് കളേഴ്സ് ചാനലിലാണ് ബിഗ് പിച്ചർ ആരംഭിക്കുന്നത്.