വ്യവസായിയും സിനിമ നിർമാതാവുമായി ഗോകുലം ഗോപാലൻ നായകനാകുന്ന നേതാജിയുടെ ടീസർ പുറത്തുവിട്ടു. സ്വാതന്ത്ര സമര സേനാനിയായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന ചിത്രമാണ് നേതാജി.
വിജീഷ് മണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുമ്പ് പുറത്തുവിട്ട സിനിമയുടെ ഫസ്റ്റ്ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജോണി ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്, അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് എന്നീ ബാനറുകളിൽ ജോണി കുരുവിള, വിജീഷ് മണി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.