വിനായകനെ നായകനാക്കി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ഗാനം പുറത്തുവിട്ടു. പി.എസ്. റഫീഖിന്റെ വരികൾക്ക് ലീല എൽ. ഗിരീഷ് കുട്ടൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നിഖിൽ മാത്യുവാണ്.
കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പൻ. ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിത്.
പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, മനോജ് കെ. ജയൻ, കൊച്ചുപ്രേമൻ, പോളി വിൽസണ്, റോഷൻ മാത്യു തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പട്ടം സിനിമ കമ്പിനിയുടെ ബാനറിൽ ദേവദാസ് കടഞ്ചേരി, ഷൈലജ മണികണ്ഠൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.