+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധു​വാ​യി അ​പ്പാ​നി ശ​ര​ത്; ആ​ദി​വാ​സി ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ഓ​സ്കാ​ർ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും പാ​രീ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ബെ​സ്റ്റ് ഫി​ലിം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ "മ് മ് ​മ് ( സൗ​ണ്ട് ഓ​ഫ് പെ​യി​ൻ) ’ എ​ന്ന സി​നി
മ​ധു​വാ​യി അ​പ്പാ​നി ശ​ര​ത്; ആ​ദി​വാ​സി ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ഓ​സ്കാ​ർ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും പാ​രീ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ബെ​സ്റ്റ് ഫി​ലിം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ "മ് മ് ​മ് ( സൗ​ണ്ട് ഓ​ഫ് പെ​യി​ൻ) ’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം, ശ​ര​ത് അ​പ്പാ​നി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​തേ ടീം ​ഒ​ന്നി​ക്കു​ന്ന ’ ആ​ദി​വാ​സി’(​ദി ബ്ലാ​ക്ക് ഡെ​ത്ത് ) എ​ന്ന ചി​ത്ര​ത്തി​ൻ​റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഗു​രു​വാ​യൂ​രി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ഏ​രീ​സ് ഗ്രൂ​പ്പി​ൻ​റെ ബാ​ന​റി​ൽ ക​വി​യും ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സോ​ഹ​ൻ റോ​യ് നി​ർ​മി​ക്കു​ന്ന "​ആ​ദി​വാ​സി’ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്നു.

"മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ ഏ​റെ വേ​ദ​നി​പ്പി​ച്ച മ​ധു​വി​ന്‍റെ മ​ര​ണം ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. സം​ഭ​വം അ​റി​ഞ്ഞ നാ​ൾ മു​ത​ൽ മ​ധു​വി​ന്‍റെ ജീ​വി​തം ഞാ​ൻ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ണി അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​തി​നാ​ൽ മ​ധു​വി​ന്‍റെ അ​ടു​ത്തേ​ക്കെ​ത്താ​ൻ ദൂ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഒ​രു മ​ഹാ​ഭാ​ഗ്യ​മാ​ണ് ഈ ​ക​ഥാ​പാ​ത്രം'- അ​പ്പാ​നി ശ​ര​ത്ത് പ​റ​ഞ്ഞു.

അ​ന​ശ്വ​ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സ്. പി. ​മു​രു​കേ​ശ്വ​ര​ൻ ഛായാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സം​ഭാ​ഷ​ണം- എം. ​ത​ങ്ക​രാ​ജ്. ഈ ​മാ​സം ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ​ര​ത് അ​പ്പാ​നി​യോ​ടൊപ്പം ആ​ദി​വാ​സി ക​ലാ​കാ​ര​ൻ​മാ​രും അ​ണി​നി​ര​ക്കു​ന്നു.