ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് നിഖില വിമൽ. ലവ് 24*7 എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറിയ താരം പിന്നീട് മലയാളത്തിനു പുറമേ അന്യഭാഷകളിലും സാന്നിധ്യമറിയിച്ചു.
ഇപ്പോഴിതാ, തന്റെ കരിയറിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. തിരക്കഥയുടെ ബലം നോക്കിയാണ് താൻ സിനിമ ചെയ്യുന്നതെന്നാണ് നിഖിലയുടെ പക്ഷം. ഇന്നനായകനൊപ്പം അഭിനയിക്കണമെന്ന ഒരു തോന്നല്‍ തനിക്കില്ലെന്നും എങ്കിലും, ഫഹദ് ഫാസിലിനൊപ്പം ഇനിയും സിനിമ ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ടെന്നും നടി പറയുന്നു. ദുല്‍ഖര്‍ സല്‍മാനും ഇഷ്ടനായകന്മാരുടെ ലിസ്റ്റിലുണ്ട്.
"എന്നോടൊത്ത് അഭിനയിക്കണമെന്ന് പറഞ്ഞ ഒരേയൊരു നായക നടന് ബിബിന്‍ ചേട്ടനാണ് (ബിബിന്‍ ജോര്‍ജ്). പക്ഷേ എനിക്ക് മറ്റു സിനിമകളുടെ തിരക്ക് കാരണം ബിബിന്‍ ചേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് ഭയങ്കര മെയില്‍ ഫാന്‍സ് ഉള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. എന്നെ ഇത്രയുംപേര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും ആലോചിക്കാറില്ല.'- നിഖില വിമല്‍ പറയുന്നു.