+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗി​ന്ന​സ് ല​ക്ഷ്യ​മി​ട്ട് വ​ന്ദേ​ഭാ​ര​ത് ഖൗ​മി വീ​ഡി​യോ ഗാ​നം

മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ മോ​ച​ന​ത്തി​നാ​യി ധീ​ര​ധീ​രം പോ​രാ​ടി​യ വീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ​ക്കും ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്കും രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ അ​തി​ർ​ത്തി​ക​ളി​ൽ കാ​വ​ൽ നി​ല്ക്കു​ന്ന വീ​ര​ജ​വാ​
ഗി​ന്ന​സ് ല​ക്ഷ്യ​മി​ട്ട് വ​ന്ദേ​ഭാ​ര​ത് ഖൗ​മി വീ​ഡി​യോ ഗാ​നം

മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ മോ​ച​ന​ത്തി​നാ​യി ധീ​ര​ധീ​രം പോ​രാ​ടി​യ വീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ​ക്കും ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്കും രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ അ​തി​ർ​ത്തി​ക​ളി​ൽ കാ​വ​ൽ നി​ല്ക്കു​ന്ന വീ​ര​ജ​വാ​ന്മാ​ർ​ക്കും പ്ര​ണാ​മ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഒ​രു​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് ഖൗ​മി വീ​ഡി​യോ ഗാ​ന​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ റി​ലീ​സ് ചെ​യ്തു.

അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഭാ​ര​ത​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്, ഗ്രൂ​പ്പ് എം ​പ്രൊ​ഡ​ക‌്ഷ​ൻ​സ് രാ​ഷ്‌​ട്ര​ഭാ​ഷ​യാ​യ ഹി​ന്ദി​യി​ലൊ​രു​ക്കു​ന്ന ഒ​ന്പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഖൗ​മി വീ​ഡി​യോ ഗാ​നം 1001 ഗാ​യ​ക​രു​ടെ സ്വ​ര​മാ​ധു​രി​യി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

ഒമ്പതുപേ​ർ, ഭാ​ര​ത​ത്തി​ന്‍റെ വൈ​വി​ധ്യ സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 90 ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഗാ​ന​ത്തി​നു​ണ്ട്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ​യും ഗാ​യ​ക​രു​ടെ പ്രാ​തി​നി​ധ്യം ഗാനത്തിനുണ്ട്. ഇ​ത്ത​രം സ​വി​ശേ​ഷ​ത​ക​ളു​മാ​യി എ​ത്തു​ന്ന ഖൗ​മി ഗാ​നം ലോ​ക​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെന്നും അ​തു​കൊ​ണ്ടുത​ന്നെ വ​ന്ദേ​ഭാ​ര​ത് ല​ക്ഷ്യ​മി​ടു​ന്ന​ത് ഗി​ന്ന​സ് ലോകറിക്കാർഡാണെന്നും അണിയറപ്രവർത്തകർ പറയുന്നു.

40 ദി​വ​സം കൊ​ണ്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഉ​ട​ൻ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ദേ​ശ​ഭ​ക്തി ഗാ​ന​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം മ​ല​യാ​ളി​ക​ളാ​ണ്. ഗ്രൂ​പ്പ് എം ​പ്രൊ​ഡ​ക്‌ഷൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ, മോ​ഹ​ന​ൻ. കെ, ​ദി​ലീ​പ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വ​ന്ദേ​ഭാ​ര​ത് നി​ർ​മി​ക്കു​ന്ന​ത്. ദൃ​ശ്യാ​വി​ഷ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന​ത് ശെ​ൽ​ഭാ​സ്ക​റാ​ണ്. ഡോ​. മ​നുവിന്‍റെ വരികൾക്ക് ബി​ഷോ​യ് അ​നി​യ​ൻ സംഗീതം പകരുന്നു.