വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസിന്റെ ആക്ഷൻ ചിത്രമായ മിന്നൽ മുരളി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ മാത്രം ലോകമെമ്പാടും പ്രദർശിപ്പിക്കുന്നു.
ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ,അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ സിനിമ മലയാളത്തിൽ പ്രദർശിപ്പിക്കുന്നതിനോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്.
90കളിലെ മിന്നൽ മുരളിയുടെ യഥാർഥ കഥ ജയ്സന്റേതാണ്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ ആയി മാറുന്നതാണ് മിന്നൽ മുരളി.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കുന്നത് അരുൺ എ. ആർ, ജസ്റ്റിൻ മാത്യുസ് എന്നിവർ ചേർന്നാണ്. മനു മൻജിതിന്റെ വരികൾക്ക് ഷാൻ റഹ്മാൻ, സുഷിൻ ശ്യാം എന്നിവർ ഈണംപകരുന്നു