+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​സ​ഞ്ച​റി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത് മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും

ര​ഞ്ജി​ത്ത് ശ​ങ്ക​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പാ​സ​ഞ്ച​ർ. ദി​ലീ​പ്, മം​മ്ത മോ​ഹ​ൻ​ദാ​സ്, ശ്രീ​നി​വാ​സ​ൻ, നെ​ടു​മു​ടി വേ​ണു തു​ട​ങ്ങി​യ​വ​ർ താ​ര​നി​ര​യി​ൽ അ​ണി​നി​ര​ന്നു. ത്രി​ല്ല​ർ മ
പാ​സ​ഞ്ച​റി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത് മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും

ര​ഞ്ജി​ത്ത് ശ​ങ്ക​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പാ​സ​ഞ്ച​ർ. ദി​ലീ​പ്, മം​മ്ത മോ​ഹ​ൻ​ദാ​സ്, ശ്രീ​നി​വാ​സ​ൻ, നെ​ടു​മു​ടി വേ​ണു തു​ട​ങ്ങി​യ​വ​ർ താ​ര​നി​ര​യി​ൽ അ​ണി​നി​ര​ന്നു. ത്രി​ല്ല​ർ മൂ​ഡി​ലു​ള്ള ചി​ത്രം ഇ​ന്നും സി​നി​മാ ആ​സ്വാ​ദ​ക​ന് പ്രി​യ​പ്പെ​ട്ട​താ​ണ്.

പ​ത്തി​ല​ധി​കം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു​വെ​ങ്കി​ലും ര​ഞ്ജി​ത് ശ​ങ്ക​ർ എ​ന്നു പ​റ​യു​മ്പോ​ൾ ആ​ദ്യ സി​നി​മാ​പ്രേ​മി​ക​ൾ ഓ​ർ​ക്കു​ന്ന​ത് പാ​സ​ഞ്ച​ർ എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ചു ത​ന്നെ​യാ​ണ്. ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​യെ​ന്നാ​ണ് ഈ ​ചി​ത്രം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സ​ത്യ​നാ​ഥ​ൻ എ​ന്ന ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് സി​നി​മ​യു​ടെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന​ത്.

മാ​റ​ഞ്ചേ​രി എ​ന്ന ഗ്രാ​മ​ത്തെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന ന​ന്ദ​ൻ എ​ന്ന അ​ഡ്വ​ക്കേ​റ്റും ഭാ​ര്യ​യും അ​ക​പ്പെ​ടു​ന്ന ഊ​രാ​ക്കു​ടു​ക്ക​ൾ ആ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ന​ന്ദ​നാ​യി ദി​ലീ​പും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​നു​രാ​ധ​യാ​യി മം​മ്ത മോ​ഹ​ൻ​ദാ​സും വേ​ഷ​മി​ട്ടി​രി​ക്കു​ന്നു.

ജീ​വ​ൻ പോ​ലും അ​പ​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന അ​വ​സ്ഥ​യി​ൽ അ​വ​ർ​ക്കി​ട​യി​ലേ​ക്ക് ര​ക്ഷ​ക​നെ​പ്പോ​ലെ എ​ത്തു​ന്ന സ​ത്യ​നാ​ഥ​ൻ. അ​വ​രെ ര​ക്ഷി​ക്കാ​ൻ അ​യാ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വ​ഴി​ക​ൾ എ​ല്ലാം മി​ക​ച്ച ഒ​രു ത്രി​ല്ല​ർ രൂ​പ​ത്തി​ലാ​ക്കി ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട് ര​ഞ്ജി​ത് ശ​ങ്ക​ർ.

സ​മൂ​ഹ​ത്തി​ൽ ന​ന്മ ചെ​യ്യാ​ൻ ആ​രു​ടേ​യും സ​ഹാ​യ​വും അ​ത് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ ആ​രു​ടേ​യും അം​ഗീ​കാ​ര​വും ആ​വ​ശ്യ​മി​ല്ലാ​യെ​ന്ന് അ​ടി​വ​ര​യി​ടു​ക​യാ​ണ് സ​ത്യ​നാ​ഥ​ൻ എ​ന്ന ക​ഥാ​പാ​ത്ര​വും പാ​സ​ഞ്ച​ർ എ​ന്ന സി​നി​മ​യും.

പാ​സ​ഞ്ച​ർ സി​നി​മ​യെ കു​റി​ച്ച് ഇ​തു​വ​രെ ആ​ർ​ക്കും അ​റി​യാ​ത്ത ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ. ഏ​റ്റ​വും പു​തി​യ ചി​ത്രം സ​ണ്ണി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​സ​ഞ്ച​ർ സി​നി​മ​യ്ക്കു പി​ന്നി​ലെ അ​റി​യാ ക​ഥ​ക​ൾ സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാ​സ​ഞ്ച​റി​ലേ​ക്ക് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ദ്യം താ​ൻ സ​മീ​പി​ച്ച​ത് മ​മ്മൂ​ട്ടി​യേ​യും പൃ​ഥ്വി​രാ​ജി​നെ​യു​മാ​ണെ​ന്നാ​ണ് ര​ഞ്ജി​ത് ശ​ങ്ക​ർ പ​റ​യു​ന്ന​ത്.

ദി​ലീ​പ് ചെ​യ്ത ന​ന്ദ​ൻ എ​ന്ന ക​ഥാ​പാ​ത്രം പൃ​ഥ്വി​ക്ക് വേ​ണ്ടി​യും സ​ത്യ​നാ​ഥ​ൻ എ​ന്ന ക​ഥാ​പാ​ത്രം മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി​യും ഉ​ള്ള​താ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് ഇ​രു​വ​ർ​ക്കും പാ​സ​ഞ്ച​റി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് ദി​ലീ​പ്, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ സ​മീ​പി​ച്ച​തെ​ന്നും ര​ഞ്ജി​ത്ത് പ​റ​യു​ന്നു.