മാവേലിക്കര: ലോക ബഹിരാകാശ വാരാഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആർഒ അഖില കേരള ചിത്രരചനാ മത്സരം നടത്തി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
മാവേലിക്കര രാജാരവിവർമ ഫൈൻ ആർട്സ് കോളജിൽ നടന്ന മത്സരം ആർ. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അഭിലാഷ് നാരായണൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രജ്ഞരായ രഞ്ചു ചന്ദ്രൻ, കോളജ് എച്ച്ഒഡി പ്രഫ. വി. രഞ്ജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
മാനവ ബഹിരാകാശയാത്ര എന്ന വിഷയത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്ന് എസ്ഡിവിഎം എച്ച്എസ് ആലപ്പുഴയിലെ ഭാമിനി ലക്ഷ്മി ഒന്നാംസ്ഥാനവും ഭാരതീയ വിദ്യാവിഹാർ ഡിആർഇസഡ്എച്ച്എമ്മിലെ സുൽഫ റജി രണ്ടാംസ്ഥാനവും വിദ്യോദയ എറണാകുളത്തെ ഗാഥാ ഗോപകുമാർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
എച്ച്എസ് വിഭാഗത്തിൽ ചെട്ടികുളങ്ങര എച്ച്എസിലെ യു. നിർമൽ ഒന്നാംസ്ഥാനവും കോട്ടയം ക്രോസ് റോഡ്സ് സ്കൂളിലെ ഗൗതംഹരി രണ്ടാംസ്ഥാനവും ആലപ്പുഴ ഇഎംസിഎസ് ലിയോ തെർട്ടീന്ത് സ്കൂളിലെ നസ്ലിൻ സലീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സമാപന യോഗത്തിൽ ഐഎസ്ആർഒ ഡെപ്യൂട്ടി മാനേജർ ആർ. സുന്ദരേശൻ, എം.കെ. ബിനോദ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. ടി.ആർ. ശ്രീജിത്ത്, എസ്. സുകേശ്, ശ്രീലേഖ വിക്രം, ആർ.എസ്. സൂരജ് എന്നിവർ പ്രസംഗിച്ചു.