+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​യ്റോ​ബി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ഏ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 201718ലെ
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ  ഏ​യ്റോ​ബി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ഏ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ അ​ട​ങ്ക​ലി​ൽ 9,79,550 രൂ​പ ചെ​ല​വി​ലാ​ണ് യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണം. അ​ഞ്ചു യൂ​ണി​റ്റു​ക​ളി​ലാ​യി 10 ബി​ന്നു​ക​ളാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വി​കേ​ന്ദ്രീ​ക​ര​ണ സ​ന്പ്ര​ദാ​യ​ത്തി​ലൂ​ടെ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സ​ന്പ്ര​ദാ​യ​മാ​ണ് ഇ​തി​നാ​യി അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഐ​ആ​ർ​ടി​സി​യാ​ണ് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് നി​ർ​മാ​ണ​ത്തി​ന് മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ യൂ​ണി​റ്റി​ന് സാ​ധി​ക്കും. ച​ട​ങ്ങി​ൽ ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ 1,40,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്കാ​യി മ​ന്ത്രി​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ജി​ത്ത് കാ​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട്. ആ​ർ.​വി. രാം​ലാ​ൽ, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​ഫ്സ​ത്ത്, ബ്ലോ​ക്ക് ബി​ഡി​ഒ വി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.