ആലപ്പുഴ: ജില്ലയിലെ പട്ടയമേള ഇന്ന് ചെങ്ങന്നൂരിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു വൈഎംസിഎ ഹാളിൽ നടക്കുന്ന മേള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ അധ്യക്ഷത വഹിക്കും. എംപി മാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, എംഎൽഎമാരായ ആർ. രാജേഷ്, എ.എം. ആരിഫ്, പ്രതിഭ, തോമസ് ചാണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ ജോണ് മുളങ്കാട്ടിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ എന്നിവർ സംബന്ധിക്കും. കളക്ടർ എസ്. സുഹാസ് സ്വാഗതം ആശംസിക്കും.