+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

12 വ​ർ​ഷ​ത്തി​നു ശേ​ഷം അ​വ​രൊ​ന്നി​ച്ചു; മോ​ഹ​ൻ​ലാ​ൽ- ഷാ​ജി കൈ​ലാ​സ് ചി​ത്രം തു​ട​ങ്ങി

പന്ത്രണ്ടു വർഷത്തിനു ശേഷം മോഹൻലാലും ഷാജി കൈലാസുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആശീർവാദിന്‍റെ മുപ്പതാം ചിത്രം
12 വ​ർ​ഷ​ത്തി​നു ശേ​ഷം അ​വ​രൊ​ന്നി​ച്ചു; മോ​ഹ​ൻ​ലാ​ൽ- ഷാ​ജി കൈ​ലാ​സ് ചി​ത്രം തു​ട​ങ്ങി

പന്ത്രണ്ടു വർഷത്തിനു ശേഷം മോഹൻലാലും ഷാജി കൈലാസുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആശീർവാദിന്‍റെ മുപ്പതാം ചിത്രം കൂടിയാണിത്.

പൂജാവേളയിലെ ചിത്രങ്ങൾ മോഹൻലാലും ഷാജി കൈലാസും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.



നരസിംഹവും ആറാം തമ്പുരാനുമുൾ‌പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവുമൊടുവിലെ ചിത്രം 2009ൽ എത്തിയ റെഡ് ചില്ലീസ് ആണ്.

ഷാജി കൈലാസ് തന്നെ ഒരുക്കിയ ടൈം, സൗണ്ട് ഓഫ് ബൂട്ട്, ജിഞ്ചർ, മദിരാശി എന്നീ ചിത്രങ്ങൾ എഴുതിയ രാജേഷ് ജയരാമനാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്.