സൈബര്‍ ലോകത്തെ മോശം പ്രവണതകളെക്കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു. കഴിഞ്ഞ ദിവസം ഒരാള്‍ ഇന്‍സ്റ്റഗ്രാം മെസേജ് അയച്ചെന്നും, എന്നാല്‍ ആദ്യമാദ്യം ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമാണെന്ന് പറഞ്ഞ് ചാറ്റ് തുടങ്ങിയെങ്കിലും, പിന്നീട് ചിത്രം വരയ്ക്കട്ടെ, ആ കണ്ണുകള്‍ കണ്ടാലറിയാം എന്തോ സങ്കടമുണ്ടല്ലോ. എന്നിങ്ങനെയായി സംസാരമെന്നും അശ്വതി പറയുന്നു. അശ്വതിയുടെ ഫേസ്ബുക്ക് അക്കൗണ്ട്അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇൻസ്റ്റാഗ്രാം മെസ്സേജ് ആണിത്.. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ATC യിൽ വർക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓൺലൈൻ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്..
ഓൺലൈൻ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാൻ മറുപടി നൽകി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി.
പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങൾ തുടങ്ങി 😂c u later പറഞ്ഞു ബ്ലോക്ക് ചെയ്തു.
എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാൻ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്.
മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേൾക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വർഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേർടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല 😀അതോണ്ട് ദൈവം അനുഗ്രഹിച്ചാൽ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും 🙏