സണ്ണി വെയ്ന്റെ ആദ്യ തമിഴ് ചിത്രമായ ജിപ്സിയുടെ ട്രെയ്ലർ പുറത്തിറങ്ങി. സഖാവ് ബാലൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.
ജോക്കറെന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജീവയാണ് നായകനാകുന്നത്. നതാഷ സിംഗ് ആണ് ചിത്രത്തിലെ നായിക.