ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം കുറുപ്പ് റിലീസിനൊരുങ്ങുകയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ് താരമെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇതിനിടെ, ചിത്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയാണ് ദുൽഖർ. കുറുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹനജനകമാണ്, പ്രേക്ഷകരിലേക്ക് ചിത്രം വേഗത്തില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് താനുമെന്നും എന്നാൽ നിലവിൽ ചിത്രത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു ണ്ടെന്നും ദുൽഖർ പറഞ്ഞു.
'സമയമെത്തുമ്പോള്‍ കുറുപ്പ് കണ്ട് ചിത്രത്തില്‍ ആരൊക്കെയാണ് അതിഥിതാരങ്ങളെന്ന് നേരിട്ടുതന്നെ നിങ്ങള്‍ക്ക് അറിയാനാവും. നിലവില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല. അത്തരത്തിലുള്ള വിവരം പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട് ഞങ്ങള്‍ക്ക് അവരെ നിരാശരാക്കേണ്ടിവരുന്നത് ഒരു നല്ല കാര്യമല്ല.'- ദുൽഖർ സൽമാൻ പറയുന്നു.