ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിന്റെ ട്രെയിലർ പുറത്തുവിട്ടു. ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാകുന്ന ചിത്രമാണിത്.
ബാബു രാജ്, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സുനിൽ സുഗദ, സലിം കുമാർ, ജോണി ആന്റണി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റാഹ ഇന്റർനാഷണലിന്റെ ബാനറിൽ ഹസീബ് ഹനീഫാണ് ചിത്രം നിർമിക്കുന്നത്.