ജി. പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ സംവൃത സുനിലാണ് നായിക. ഒരിടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
അലൻസിയർ, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാർ, ദിനേഷ് പ്രഭാകർ, മുസ്തഫ, ബീറ്റോ ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ഗ്രീൻ ടിവി എന്റർടെയ്നർ, ഉർവശി തീയറ്റേഴ്സ് എന്നീ ബാനറുകളിൽ രമാ ദേവി, സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവരാണ് ഈ സിനിമ നിർമിക്കുന്നത്.