ഓപ്പറേഷൻ ജാവ ക്ക് ശേഷം തരുൺമൂർത്തി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സൗദി വെള്ളയ്ക്കയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
ചിത്രത്തിന് നിർമാതാവ് ജി സുരേഷ്കുമാർ ക്ലാപ്പും,നിർമ്മാതാവ് അനീഷ് എം തോമസ് സ്വിച്ച് ഓൺ കർമവും നിർവഹിച്ചു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്, ദേവി വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്, ശ്രിന്ദ, ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായി സൗദി വെള്ളക്കയുടെ ചിത്രീകരണം നടക്കും.