സൂപ്പർതാരങ്ങളുടെ ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥ പറയുന്ന കെങ്കേമം എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഷാഹ് മോൻ ബി.പരേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിന്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.
ഭഗത് മാനുവൽ, ലെവിൻ സൈമൺ ജോസഫ്, നോബി മാർക്കോസ്, ഇന്ദ്രൻസ്, അജു വർഗീസ്, ഷാജോൺ, ധർമജൻ, അബു സലിം, മൻരാജ്, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ദേവേഷ് ആർ നാഥ് സംഗീതം പകരുന്നു.