അഞ്ജലി നായികയായി എത്തുന്ന ഹൊറർ ചിത്രം ലിസയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നവാഗതനായ രാജു വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രീഡി ചിത്രമായിട്ടാണ് ലിസ പ്രദര്‍ശനത്തിന് എത്തുക.
മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. സന്തോഷ് ദയാനിധിയാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. മകരന്ദ് ദേശ്പാണ്ഡേയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
1978ൽ സീമയെ നായികയാക്കി ബേബി സംവിധാനം ചെയ്ത ഹൊറർ ചിത്രമായ ലിസ വൻഹിറ്റായിരുന്നു. പ്രേംനസീറും ജയനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് 1987ൽ ശാരിയെ നായികയാക്കി ബേബി സംവിധാനം ചെയ്ത വീണ്ടും ലിസ എന്ന ചിത്രം പുറത്തിറങ്ങി.