മോഹൻലാൽ പങ്കുവച്ച ബ്രോ ഡാഡിയുടെ ലൊക്കേഷനിൽ നിന്ന് നിന്നുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ. സംവിധായകൻ പൃഥ്വിരാജിനൊപ്പം എന്നാണ് ചിത്രത്തിന് മോഹൻലാല്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മീനയെയും ഫോട്ടോയില്‍ കാണാം.
പൃഥ്വിരാജ് ആണ് മോഹൻലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.