അമ്മവേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലുമായുള്ള അമ്മ- മകൻ വേഷമാണ് ഏറെ പ്രേക്ഷകപ്രീതി നേടിയത്.
മോഹൻലാലിന്റെ അമ്മവേഷങ്ങൾ കാരണം ഒരു സൂപ്പർതാരത്തെ കാണുന്നതുപോലെ ആരാധകർ തന്നെയും കണ്ടുതുടങ്ങിയെന്ന് പറയുകയാണ് കവിയൂർ പൊന്നമ്മ. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിരവധി അമ്മവേഷങ്ങള്‍ ചെയ്തു, അതും അന്നത്തെ സൂപ്പര്‍താരങ്ങളുടെ അമ്മയായി. ശേഷം സോമന്, സുകുമാരന്‍ എന്നിവരുടെ കാലഘട്ടത്തിലും അമ്മ വേഷങ്ങള്‍ ചെയ്തു കൊണ്ടു സജീവമായിരുന്നു. പിന്നെ ലാലിന്റെ അമ്മയായതോടെ കൂടുതല്‍ ഇഷ്ടം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചു തുടങ്ങിയെന്നും കവിയൂർ പൊന്നമ്മ പറയുന്നു.
ഒരു സൂപ്പര്‍ താരത്തെ കാണുന്നത് പോലെ എന്നെയും അവര്‍ കണ്ടു തുടങ്ങി. ഞങ്ങളുടെ ലാലേട്ടന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതി എന്ന് പറഞ്ഞവരുണ്ട്. അതൊക്കെ ഒരു നടിക്കു കിട്ടുന്ന വലിയ അംഗീകാരമാണെന്നും കവിയൂര്‍ പൊന്നമ്മ കൂട്ടിച്ചേർത്തു.