മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. പ്രായത്തെ വെല്ലുന്ന മെയ്വഴക്കവും ഫിറ്റ്നസുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.
ഇപ്പോഴിതാ, എപ്പോഴും ബ്യൂട്ടിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് വെളിപ്പെടുത്തുകയാണ് സൂപ്പർതാരം. അതിനൊരു മത്സരമില്ലെന്നും സൗന്ദര്യത്തിന് ശരിക്കുമൊരു മത്സരം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
'അതുപോലെ അഭിനയ രംഗമെന്ന് പറഞ്ഞാല്‍ ഏറ്റവും മനോഹരമായ ഫീല്‍ഡാണ്. അഭിനയമെന്ന് പറഞ്ഞാല്‍ ഏത് പെര്‍ഫോമന്‍സും ആവാം. പെര്‍ഫോം എന്നത് വലിയ ഭാഗ്യമുള്ള കാര്യമാണ്. പിന്നെ അഭിനയത്തെക്കുറിച്ച് ചോദിച്ചാല്‍ മൂന്ന് രഹസ്യം ഒരാള്‍ പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ മൂന്ന് രഹസ്യങ്ങളും ആര്‍ക്കും അറിയില്ല. അതൊക്കെ നമ്മള് തന്നെ കണ്ടുപിടിച്ച് വരേണ്ടതാണ്. നമ്മള് വായിക്കുകയും സിനിമ കാണുകയുമൊക്കെ ചെയ്ത് ആര്‍ജിച്ചെടുക്കേണ്ടതാണ്' - മോഹന്‍ലാല്‍ പറയുന്നു.