+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് എന്‍റെ ജീവിതത്തിലും'

ഇന്ദ്രൻസിന്‍റെ അവിസ്മരണീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഹോം. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. അതേസമ‍യം, ചിത്രത്തിലെ താൻ ചെയ്ത കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയ

ഇന്ദ്രൻസിന്‍റെ അവിസ്മരണീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഹോം. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി.

അതേസമ‍യം, ചിത്രത്തിലെ താൻ ചെയ്ത കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് തന്‍റെ യഥാർഥ ജീവിതത്തിലുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. സ്മാ​ര്‍​ട്ട്‌​ഫോ​ണൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ താ​ന്‍ പി​ന്നോ​ട്ടാ​ണെന്നും പ​ല​തി​നും കു​ട്ടി​ക​ളു​ടെ സ​ഹാ​യം വേ​ണമെന്നും താരം കൂട്ടിച്ചേർത്തു.

'സി​നി​മ​യു​ടെ സെ​റ്റി​ല്‍ എ​ല്ലാ​വ​രും ഇ​തൊ​ക്കെ എ​നി​ക്ക് പ​ഠി​പ്പി​ച്ചു ത​രും. ഈ ​ഫോ​ണും കാ​ര്യ​ങ്ങ​ളുമൊ​ക്കെ ഒ​രു പ​രി​ധി വി​ട്ടാ​ല്‍ എ​ന്തൊ​ക്കെ പ്ര​ശ്‌​ന​ങ്ങ​ളാ​കും ഉ​ണ്ടാ​ക്കു​ക എ​ന്നൊ​ക്കെ​യാ​ണ് ചി​ത്രം സം​സാ​രി​ക്കു​ന്ന​ത്. അ​തി​നെ അ​തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ർത്ത​ണം.'- ഇന്ദ്രൻസ് പറയുന്നു.