ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുട്ടിമാമയിലെ പുതിയ ഗാനം പുറത്തുവിട്ടു. അനിൽ പനച്ചൂരാന്റെ വരികൾക്ക് അച്ചു രാജാമണി ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര വാസുദേവ്, ദുർഗ കൃഷ്ണ എന്നിവരാണ് നായികമാർ. വിശാഖ്, നിർമൽ പാലാഴി, മഞ്ജു പത്രോസ്, പ്രേം കുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം ഗോപാലൻ, വി.സി. പ്രവീണ്‍, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.