സിനിമയിലെ ചുബംന രംഗങ്ങളും കിടപ്പറ രംഗങ്ങളും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. തെലുങ്കില്‍ നടന് രാം ചരണിന് ഇത്തരം റോളുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണത്രേ. ഇതേക്കുറിച്ചുള്ള രസകരമായ ഒരു റിപ്പോര്‍ട്ട് അടുത്തയിടെ പുറത്ത് വന്നിരുന്നു.
നടന് ചിരഞ്ജീവിയുടെ മകനായ രാംചരൺ വളരെ കുറഞ്ഞ കാലം കൊണ്ട് തെലുങ്കിലെ ചോക്ലേറ്റ് ഹീറോയായി മാറി. എന്നാല്‍ ലേശം റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ താരം മടിക്കുന്നുണ്ടെന്നാണ് ഒരു സംവിധായകന് പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് രാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ രംഗസ്ഥലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രാംചരണും സാമന്ത അക്കിനേനിയും നായികാനായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് രംഗസ്ഥലം. 2018 ല്‍ റിലീസ് ചെയ്ത സിനിമ സുകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ നിര്‍മിച്ച പിരീഡ് ആക്ഷന്‍ ചിത്രമായ രംഗസ്ഥലം ബോക്സോഫീസില്‍ 200 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു.
സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ താരം മടി കാണിച്ചതും അതിന്റെ കാരണം ഭാര്യ ആയിരുന്നുവെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ സ്ക്രിപ്റ്റില്‍ നായികയും നായകനും തമ്മില്‍ ലിപ്ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ നായകനായ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ അത് ചെയ്യേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷം ഒന്നുകൂടി സംവിധായകന് ആ രംഗത്തെക്കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചെങ്കിലും പ്രതീഷിച്ച ഉത്തരം ലഭിച്ചില്ല.
രാം ചരണിന്റെ ഭാര്യയായ ഉപാസന കാമിനേനിക്ക് ഭര്‍ത്താവ് ലിപ്ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് വലിയ താല്പര്യം ഇല്ലാത്തതായിരുന്നു കാരണം. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു. അങ്ങനെ സംവിധായകനും അത് വേണ്ടെന്ന് വെച്ചു.
ഇതിനിടെ സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ സമയത്താണ് മറ്റൊരു ആശയം സംവിധായകനിലേക്ക് എത്തുന്നത്. നായികയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മാതി.
ബാക്കി എല്ലാം വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്നും സുകുമാര്‍ വ്യക്തമാക്കി. അങ്ങനെ ആണെങ്കില്‍ കുഴപ്പമില്ല. താന്‍ ആ രംഗം അഭിനയിച്ചോളാമെന്ന് താരം സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ചു കൊണ്ടുതന്നെ അഭിനയിച്ചു.
എന്നാല്‍ യഥാര്‍ഥത്തില്‍ അതൊരു ലിപ്ലോക് അല്ലായിരുന്നുവെന്നാണ് പിന്നീടൊരു അഭിമുഖത്തില്‍ സാമന്ത വെളിപ്പെടുത്തിയത്. കവിളുകളില്‍ വെറുതെ ഒന്ന് തലോടുക മാത്രമാണ് ചെയ്തിരുന്നത്. അല്ലാതെ ചുംബന രംഗം അല്ലെന്നും നടി സൂചിപ്പിച്ചിരുന്നു.