സെവൻത് ഡേ, സിൻജാർ എന്നീ ചിത്രങ്ങൾക്കു ശേഷം ഷിബു ജി. സുശീലൻ നിർമിച്ച് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ഏക് ദിൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനവും പ്രമുഖ ചലച്ചിത്ര താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഏറെ പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രൻ, വൈഷ്ണവി വേണു ഗോപാൽ, ബിലാസ് നായർ,നന്ദൻ ഉണ്ണി, കോട്ടയം പ്രദീപ്, വി.കെ. ബൈജു, വിനോദ്, അജിത്ത് കുമാർ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊച്ചിയിലും മുംബൈയിലുമായാണ് ചിത്രീകരണം നടന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ശബരീഷ് വർമ, ദീപക് റാം എന്നിവരുടെ വരികൾക്ക് ജോസ് ഫ്രാങ്ക്ലിൻ സംഗീതം പകരുന്നു.