+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാ​റി​ൽ പ്ര​ണ​യ​ത്തി​ന്‍റെ വ​സ​ന്ത​ത്തി​ന് തു​ട​ക്ക​മാ​യി

ആ​ദി​ൽ ഇ​ബ്രാ​ഹിം, ആ​രാ​ധ്യ ആ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ശ്രീ​ലാ​ൽ നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന സ്പ്രിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​
മൂ​ന്നാ​റി​ൽ പ്ര​ണ​യ​ത്തി​ന്‍റെ വ​സ​ന്ത​ത്തി​ന് തു​ട​ക്ക​മാ​യി

ആ​ദി​ൽ ഇ​ബ്രാ​ഹിം, ആ​രാ​ധ്യ ആ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ശ്രീ​ലാ​ൽ നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന സ്പ്രിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മൂ​ന്നാ​റിൽ ആ​രം​ഭി​ച്ചു.​

മൂ​ന്നാ​ർ പൂ​പ്പാ​റ​യി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങി​ൽ മ​ഞ്ജു ബാ​ദു​ഷ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശ​സ്ത പ്രോ​ജ​ക്ട് ഡി​സൈ​ന​ർ എ​ൻ.​എം. ബാ​ദു​ഷ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച ആ​ദ്യ ചി​ത്ര​മാ​ണി​ത്.

സ്പ്രിം​ഗ് ഒ​രു റൊ​മാ​ന്‍റി​ക് ഡ്രാ​മ ചി​ത്ര​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തോ​ള​മാ​യി പ​ര​സ്യ​സം​വി​ധാ​യ​ക​നാ​യി പ്ര​ശ​സ്ത​മാ​യ പ​ല ബ്രാ​ൻ​ഡു​ക​ളു​ടെ​യും കൂ​ടെ പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് ശ്രീ​ലാ​ൽ നാ​രാ​യ​ണ​ൻ. ആ​ദി​ൽ ഇ​ബ്രാ​ഹിം, ആ​രാ​ധ്യ ആ​ൻ എ​ന്നി​വ​രോ​ടൊ​പ്പം അ​രു​ന്ധ​തി നാ​യ​ർ, പൂ​ജി​ത മേ​നോ​ൻ, ബി​റ്റോ ഡേ​വി​സ്, ബാ​ലാ​ജി, വി​നീ​ത് ത​ട്ടി​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.