ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന പതിനെട്ടാം പടിയിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തുവിട്ടു. വിനായക് ശശികുമാറിന്റെ വരികൾക്ക് എ.എച്ച്. കാഷിഫ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ, നകുൽ, ഹരി ചരണ്‍ എന്നിവർ ചേർന്നാണ്.
ജോണ്‍ ഏബ്രഹാം പാലയ്ക്കൽ എന്ന കഥാപത്രത്തെ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നുണ്ട്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജു, ഉണ്ണി മുകുന്ദൻ, മനോജ് കെ.ജയൻ, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, പ്രിയാ മണി, സാനിയ അയ്യപ്പൻ, മുത്തു മണി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം ജൂലൈ അഞ്ചിന് തീയറ്ററുകളിലെത്തും.