+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ജി​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​പ്പി​ൾ ട്രീ ​സി​നി​മാ​സ്

എ​ഴു​ത്തു​കാ​ര​നും പ്ര​വാ​സി വ്യ​വ​സാ​യി​യും സം​വി​ധാ​യ​ക​നു​മാ​യ സ​ജി​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​പ്പി​ൾ​ട്രീ​സ് സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ക​ന്പ​നി ലോ
സ​ജി​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​പ്പി​ൾ ട്രീ ​സി​നി​മാ​സ്

എ​ഴു​ത്തു​കാ​ര​നും പ്ര​വാ​സി വ്യ​വ​സാ​യി​യും സം​വി​ധാ​യ​ക​നു​മാ​യ സ​ജി​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​പ്പി​ൾ​ട്രീ​സ് സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ക​ന്പ​നി ലോ​ഞ്ചിം​ഗും കൊ​ച്ചി​യി​ൽ ന​ട​ന്നു.

ച​ല​ച്ചി​ത്ര​നി​ർ​മാ​ണ​വും പ്രോ​ജ​ക്ട് ഡി​സൈ​നു​മാ​യ എ​ൻ.​എം. ബാ​ദു​ഷാ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ കെ.​പി. ജ​യ​ച​ന്ദ്ര​ൻ നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

സ​ജി​ൻ​ലാ​ൽ എഴുതി സം​വിധാനം നി​ർ​വ​ഹി​ക്കു​ന്ന ഗ്യാം​ഗ്സ് ഓ​ഫ് ഫൂ​ല​ൻ എ​ന്ന ചി​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തെ സ​ജി​ൻ​ലാ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ലു​ള്ള തു​ഞ്ച​ത്ത് രാ​മാ​നു​ജ​ൻ എ​ഴു​ത്ത​ച്ഛ​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന ചി​ത്ര​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ ആ​ദ്യ​മാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍റെ മേ​ല​ങ്കി​യ​ണി​യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ദു​ബാ​യി​യി​ലെ പ​ത്തോ​ളം വ​രു​ന്ന പ്ര​വാ​സി​വ്യ​വ​സാ​യി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ആ​പ്പി​ൾ ട്രീ ​സി​നി​മാ​സ് എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​ക്കു പി​ന്നി​ൽ. കൊ​ച്ചി വൈ​എം​സി​എ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര​താ​രം അ​ന്ന രേ​ഷ്മ രാ​ജ​ൻ, ഹി​മാ ശ​ങ്ക​ർ, സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ കാ​ട്ടു​ങ്ക​ൽ, ജ​യ​കൃ​ഷ്ണ​ൻ, ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ റി​ച്ചാ​ർ​ഡ്, ഡി.​വി. അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.