സംഭവബഹുലമായ ജീവിതയാഥാർഥ്യം പകർത്തിയ സ്വപ്നങ്ങൾക്കപ്പുറം എന്ന ചിത്രം ഒടിടിയിൽ റിലീസായി. പ്രേം ആർ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം പൊതുരംഗത്ത് നടന്ന സംഭവിക്കാൻ പാടില്ലാത്ത ഒരു അനുഭവ കഥയാണ് പറയുന്നത്.
പി ആൻഡ് ജി സിനിമാസിന്റെ ബാനറിൽ എൻ.കെ. ഭാസ്ക്കരൻ പയ്യന്നൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് കഥ, തിരക്കഥ,സംഭാഷണം, ഗാനരചന എന്നിവ നിർവഹിക്കുന്നത് എൻ.കെ. ഭാസ്കരൻആണ്. സംഗീതം പ്രേംകുമാർ മുംബൈ.
ദിവ്യദർശൻ, ഇബ്രാഹിംകുട്ടി, സന്തോഷ് കീഴാറ്റൂർ, പ്രിയ, സീമ ജി. നായർ, തങ്കച്ചൻ (ഫ്ലവർസ് ടിവി ഫെയിം), സന്തോഷ് കോമഡി സ്റ്റാർ, റോബിൻ മച്ചാൻ, ശിവദാസൻ മട്ടന്നൂർ, പ്രേംരാജ്, പ്രേംകുമാർ മുംബൈ.എൻ. കെ ഭാസ്കരൻ, സുമേഷ് തമ്പി, ഉഷ പയ്യന്നൂർ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്.