+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഹ്‌​മാ​ൻ തെ​ലു​ങ്കി​ൽ; ബി​ഗ് ബ​ജ​റ്റി​ൽ സീ​ട്ടി​മാ​ർ തി​യ​റ്റ​റി​ലേ​ക്ക്!

തെ​ലു​ങ്ക് താരം ഗോ​പി​ച​ന്ദും തെ​ന്നി​ന്ത്യ​ൻ താ​രം റ​ഹ്മാ​നും ഒ​ന്നി​ച്ച തെ​ലു​ങ്ക് സി​നി​മ സീ​ട്ടി​മാ​ർ സെ​പ്റ്റം​ബ​ർ മൂന്നിന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം തി​യ​റ്റ​റി​ൽ പ
റ​ഹ്‌​മാ​ൻ തെ​ലു​ങ്കി​ൽ; ബി​ഗ് ബ​ജ​റ്റി​ൽ സീ​ട്ടി​മാ​ർ തി​യ​റ്റ​റി​ലേ​ക്ക്!

തെ​ലു​ങ്ക് താരം ഗോ​പി​ച​ന്ദും തെ​ന്നി​ന്ത്യ​ൻ താ​രം റ​ഹ്മാ​നും ഒ​ന്നി​ച്ച തെ​ലു​ങ്ക് സി​നി​മ സീ​ട്ടി​മാ​ർ സെ​പ്റ്റം​ബ​ർ മൂന്നിന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ആ​ദ്യ​ത്തെ തെ​ലു​ങ്ക് ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണി​ത്.

വ​രു​ൺ​സ​ന്ദേ​ശ് നാ​യ​ക​നാ​യ ഏ ​മ​ണ്ടി ഏ ​വേ​ല, രാം ​ച​ര​ണി​ന്‍റെ ര​ച , ര​വി തേ​ജ​യു​ടെ ബം​ഗാ​ൾ ടൈ​ഗ​ർ , ഗോ​പി ച​ന്ദിന്‍റെ ത​ന്നെ ഗൗ​തം ന​ന്ദ തു​ട​ങ്ങി​യ വ​ൻ വി​ജ​യ ചി​ത്ര​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യു​വ സം​വി​ധാ​യ​ക​ൻ സ​മ്പ​ത്ത് ന​ന്തി​യാ​ണ് സീ​ട്ടി​മാ​റി​ന്‍റെ ര​ച​യി​താ​വും സം​വി​ധാ​യ​ക​നും.

ക​ബ​ഡി ക​ളി​യു​ടെ പശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു ആ​ക്‌ഷ​ൻ എ​ന്‍റർ​ടെയ്​ന​റാ​ണ് ചി​ത്രം. സീ​ട്ടി​മാ​റി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ അ​ര​വി​ന്ദ് എ​ന്ന പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റ​ഹ്മാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഭൂ​മി​ക ചൗ​ള​യാ​ണ് റ​ഹ്മാ​ന്‍റെ ജോ​ഡി. ത​മ​ന്ന​യാ​ണ് ഗോ​പി ച​ന്ദി​ന്‍റെ ജോ​ഡി. മ​ണി ശ​ർ​മ​യാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം തി​യ​റ്റ​റി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ​ത് കൊ​ണ്ട് സീ​ട്ടി​മാ​ർ ടോളിവുഡിൽ പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തെ​ലു​ങ്ക് സി​നി​മാ​ലോ​കം.