‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമ കണ്ട് ആസ്വദിച്ചെന്ന് അറിയിച്ചവർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിഷ്ണു ശ്രീകണ്ഠൻ. ഞാൻ തോറ്റുപോയിട്ടില്ലെന്ന് വിളിച്ചറിയിച്ചതിന്, എന്നെകൊണ്ട് ഈ പണിക്ക് കൊള്ളാമെന്ന് പറഞ്ഞതിന് ഒരുപാട് നന്ദിയുണ്ട്
ഓഡിയോ വ്യക്തമല്ലാ എന്ന പരാതി പലരും പറഞ്ഞു. ഇത് ടോറന്റ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത പ്രിന്റ് ആയതുകൊണ്ടാണെന്നും ജിഷ്ണു പറയുന്നു. ചിത്രം മോശമാണെന്ന് പലരും പറഞ്ഞു. അവരോട് താൻ ക്ഷമ ചോദിക്കുന്നു. ചിത്രം കാണാൻ സമയം മാറ്റിവച്ചവർക്ക് നന്ദി. തെറ്റുകുറ്റങ്ങൾ തിരുത്തി പുതിയ സിനിമയുമായി വരും. - ജിഷ്ണു പറഞ്ഞു.
ജീയോ സിനിമയിൽ റിലീസ് ചെയ്ത ചിത്രത്തിൽ സണ്ണി വെയ്നാണ് നായകൻ. ബൈജു സന്തോഷ്, ഷൈജു കുറുപ്പ്, ലാലും അലക്സ്, മേജർ രവി, അനൂപ് രമേശ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ശശി കലിംഗ, മെറീന മൈക്കിൽ, പ്രവീണ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.