കൊച്ചി: തെങ്ങുകയറ്റം, തെങ്ങു സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പെടെ തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്റെ ചങ്ങാതിമാര്‍ക്കായി കോള്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും.
കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം.
കേരോത്പാദക സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും സമാന്തരമായി കോള്‍ സെന്റര്‍ ആരംഭിക്കും. ഇതുവരെ 1552 പേരാണ് കോള്‍സെന്ററിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതത് ജില്ലകളില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുക. ന്യായമായ വേതനത്തിന് വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിക്കല്‍, രോഗകീട നിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കര്‍ഷകര്‍ക്കു പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 -2377266 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
സേവനം ചെയ്യാന്‍ തയാറായിട്ടുള്ള മറ്റു ചങ്ങാതിമാര്‍ക്കും കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി 8848061240 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, പേര്, മേല്‍വിലാസം, ബ്ലോക്ക് പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വാട്ട്സ് ആപ്പ് സന്ദേശമായി അയയ്ക്കുകയോ ചെയ്യണം.