ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം പിടികിട്ടാപ്പുള്ളി' ജിയോ സിനിമയിൽ റിലീസായി.
സണ്ണി വെയ്ൻ, മെറീനാ മൈക്കിൾ, അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ കോമഡി ത്രില്ലർ ചിത്രത്തിൽ സൈജു കുറുപ്പ്, ലാലു അലക്സ്, ബൈജു സന്തോഷ്,മേജർ രവി,അനൂപ് രമേശ്,കൊച്ചു പ്രേമൻ,കണ്ണൻ പട്ടാമ്പി,ചെമ്പിൽ അശോകൻ, പ്രവീണ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജിയോ കണക്ഷൻ ഉള്ള എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം സൗജന്യം ആയി കാണാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് സുമേഷ് വി. റോബിൻ ആണ്. പി.എസ്. ജയഹരി സംഗീതം നല്കുന്നു.