സൂര്യ നായകനാകുന്ന എൻജികെയുടെ ട്രയിലർ പുറത്തുവിട്ടു. സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രിയം പ്രമേയമായ ചിത്രത്തിൽ സായ് പല്ലവി, രാകുൽ പ്രീത് സിംഗ് എന്നിവരാണ് നായികമാർ.
ജഗപതി ബാബു, മൻസൂർ അലി ഖാൻ, പൊൻവണ്ണൻ, തലൈവാസൽ വിജയ്, അരുണ്ദോസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീം വാരിയർ പിക്ച്ചേഴ്സ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.