+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സി​ഫ് അ​ലി ക​ഥ ഇ​ഷ്ട​പ്പെ​ടാ​തെ ചെ​യ്ത ആ സി​നി​മ

താ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ ക​ഥ ആ​സി​ഫ് അ​ലി​ക്ക് ഇ​ഷ്ട​മാ​കാ​തെ​യാ​ണ് അതിൽ അ​ഭി​ന​യി​ച്ച​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യ്.ശ്രീ​നി​വാ​സ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ താ​ര​ങ്
ആ​സി​ഫ് അ​ലി  ക​ഥ ഇ​ഷ്ട​പ്പെ​ടാ​തെ ചെ​യ്ത ആ സി​നി​മ

താ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ ക​ഥ ആ​സി​ഫ് അ​ലി​ക്ക് ഇ​ഷ്ട​മാ​കാ​തെ​യാ​ണ് അതിൽ അ​ഭി​ന​യി​ച്ച​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യ്.

ശ്രീ​നി​വാ​സ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചു വ​ലി​യ ഹി​റ്റാ​യി മാ​റി​യ ‘സ​ണ്‍​ഡേ ഹോ​ളി​ഡേ' ജി​സ് ജോ​യ് എ​ന്ന സം​വി​ധാ​യ​ക​ന് ഹി​റ്റ് സം​വി​ധാ​യ​ക​നെ​ന്ന ലേ​ബ​ല്‍ ന​ല്‍​കി​യ ചി​ത്ര​മാ​യി​രു​ന്നു. ത​ന്‍റെ ക​രി​യ​റി​ല്‍ വ​ലി​യ സ​ക്‌​സ​സ് ആ​യി മാ​റി​യ സി​നി​മ​യെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​ന്പോ​ള്‍ ആ​സി​ഫ് അ​ലി​യോ​ടു ക​ഥ പ​റ​യാ​ന്‍ പോ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ജി​സ് ജോ​യ് അ​ടു​ത്ത​യി​ടെ തു​റ​ന്നു പ​റ​ഞ്ഞു.

സ​ണ്‍​ഡേ ഹോ​ളി​ഡേ എ​ന്ന സി​നി​മ​യു​ടെ ക​ഥ ആ​സി​ഫി​ന് ഇ​ഷ്ട​പ്പെ​ടാ​തെ ചെ​യ്ത​താ​ണ്. അ​ത് എ​നി​ക്ക് മ​ന​സി​ലാ​യ കാ​ര്യ​വുമാ​ണ്. ക​ഥ മു​ഴു​വ​ന്‍ പ​റ​ഞ്ഞ ശേ​ഷം ആ​സി​ഫ് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​തെ മ​റ്റെ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു കൊ​ണ്ടി​രി​ന്നു.

ക​ഥ ഓ​ക്കെ ആ​ണോ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ച​പ്പോ​ള്‍ ആ​സി​ഫ് പ​റ​ഞ്ഞു. നീ ​മോ​ശം സി​നി​മ എ​ടു​ക്കി​ല്ല എ​ന്ന് എ​നി​ക്ക് അ​റി​യാം. ന​മ്മ​ള്‍ ത​മ്മി​ലു​ള്ള സു​ഹൃ​ദ്ബ​ന്ധ​ത്തി​ന്‍റെ പു​റ​ത്ത് ഞാ​ന്‍ ഈ ​സി​നി​മ ചെ​യ്യാ​മെ​ന്നൊ​ക്കെ പറഞ്ഞു. അ​ങ്ങ​നെ പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്ക​ത് ബോ​ധ്യ​മാ​യി.

പി​ന്നീ​ട് സി​നി​മ​ ഇ​റ​ങ്ങി നൂ​റു ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ ഒ​രു ടെ​ലി​വി​ഷ​ൻ ഷോ​യി​ല്‍ ആ​സി​ഫ് അ​ലി പ​റ​യു​ന്നു​ണ്ട്. ഇ​തി​ലെ ക​ഥ​യു​ടെ ഒ​രു മെ​യി​ന്‍ പോ​യി​ന്‍റ് അ​വ​ന്‍ സി​നി​മ ചെ​യ്യു​ന്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്ന്. ഞാ​ന്‍ അ​ന്ന് ഫു​ള്‍ ക​ഥ വാ​യി​ച്ച​പ്പോ​ള്‍ അ​വ​ന്‍ വേ​റെ ഏ​തോ ഒ​രു ലോ​ക​ത്താ​യി​രു​ന്നു.

അ​ന്ന് ഞാ​ന്‍ ഈ ​പ്ര​ധാ​ന ഭാ​ഗം ഉ​ള്‍​പ്പെ​ടെ പ​റ​ഞ്ഞു കേ​ള്‍​പ്പി​ച്ച​താ​ണ്. അ​തൊ​ക്കെ കേ​ള്‍​ക്കാ​തെ ഇ​രു​ന്നി​ട്ട് എ​ന്‍റെ ക​ഥ​യെ കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നും ജി​സ് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.