മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് സിനിമ താരങ്ങളും താരപുത്രന്മാരുമാണ് ദുല്‍ഖര്‍ സല്‍മാനും വിനീത് ശ്രീനിവാസനും. നടനു പുറമെ നിര്‍മാതാവും കൂടിയാണ് ദുല്‍ഖര്‍ സല്മാന്. അതേസമയം അഭിനേതാവായും ഗായകനായും സംവിധായകനായും നിര്‍മാതാവായും കഴിവ് തെളിയിച്ചയാളാണ് വിനീത് ശ്രീനിവാസന്.
താന്‍ മുന്‍പ് ദുല്‍ഖര്‍ സല്‍മാനോട് ആദ്യമായി ഒരു സിനിമയുടെ കഥ പറഞ്ഞ രസകരമായ ഓര്‍മകള്‍ അടുത്ത കാലത്ത് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു. എന്റെ സംവിധാന സംരംഭത്തിലെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിന് മുന്‍പേ ആദ്യമായി ഒരു കഥ പറഞ്ഞത് ദുല്‍ഖറിനോടായിരുന്നു.
എന്റെ ആ സ്ക്രിപ്റ്റ് കൊള്ളില്ലായിരുന്നു. ഫസ്റ്റ് ഹാഫ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫ് ദുല്‍ഖറിന് ഇഷ്ടമായില്ല. അച്ഛന് വായിച്ചിട്ട് ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും ഇഷ്ടമായില്ല. അങ്ങനെ അത് മടക്കിവെച്ചു-താരം പറഞ്ഞു.
മലര്‍വാടി ആര്‍ട്സ് ക്ലബിന് ശേഷം തട്ടത്തിന് മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നിവയായിരുന്നു വിനീത് സംവിധാനം ചെയ്ത ചിത്രങ്ങള്‍. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന 'ഹൃദയം' ആണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.