+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നി​യ​ത്തി​പ്രാ​വ് ചാ​ക്കോ​ച്ച​ൻ ആ​ദ്യം വേ​ണ്ടെ​ന്നു വ​ച്ച സി​നി​മ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് അ​നി​യ​ത്തി പ്രാ​വ്. ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ചാവി​ഷ​യ​മാ​ണ്. സു​ധി​യും മി​നി​യു​മൊ​ക്കെ പ്രേ​ക്ഷ
അ​നി​യ​ത്തി​പ്രാ​വ് ചാ​ക്കോ​ച്ച​ൻ ആ​ദ്യം വേ​ണ്ടെ​ന്നു വ​ച്ച സി​നി​മ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് അ​നി​യ​ത്തി പ്രാ​വ്. ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ചാവി​ഷ​യ​മാ​ണ്. സു​ധി​യും മി​നി​യു​മൊ​ക്കെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സു​ക​ളി​ല്‍ ഇ​ന്നു​മു​ണ്ട്. ചാ​ക്കോ​ച്ച​നെ​ക്കു​റി​ച്ചും ശാ​ലി​നി​യെ​ക്കു​റി​ച്ചും പ​റ​യു​ന്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​ത് അ​നി​യ​ത്തി പ്രാ​വാ​ണ്.

എ​ന്നാ​ൽ അ​നി​യ​ത്തി പ്രാ​വി​ലെ സു​ധി എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന് ആ​ദ്യം താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ചാ​ക്കോ​ച്ച​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​നി​യ​ത്തി പ്രാ​വ് താ​ന്‍ വേ​ണ്ടെ​ന്ന് വെ​ച്ച സി​നി​മ​യാ​ണെ​ന്നും അ​ച്ഛ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് സി​നി​മ ചെ​യ്ത​തെ​ന്നു​മാ​ണ് താ​രം പ​റ​യു​ന്ന​ത്. ചാ​ക്കോ​ച്ച​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ...

സി​നി​മ​യി​ല്‍ ചാ​ന്‍​സ് ല​ഭി​ച്ച​പ്പോ​ള്‍ തു​ട​ക്ക​ത്തി​ല്‍ എ​നി​ക്ക് പ​റ്റി​യ പ​ണി​യ​ല്ല ഇ​തെ​ന്നാ​ണ് വി​ചാ​രി​ച്ചി​രു​ന്ന​ത്. അ​നി​യ​ത്തി പ്രാ​വ് വേ​ണ്ടെ​ന്ന് വെ​ച്ച ചി​ത്ര​മാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ന്ന് സ്ക്രീ​ന്‍ ടെ​സ്റ്റി​ന് പോ​കു​ന്ന​ത്. എ​ന്നാ​ല്‍ പാ​ച്ചി​ക്ക( സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍) ഞാ​ന്‍ മ​തി​യെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ന്ന് ഇ​തൊ​രു സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. കോ​ള​ജി​ല്‍ പോ​കു​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സി​നി​മാ സെ​റ്റി​ല്‍ പോ​യി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്നോ, വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും ഓ​ര്‍​ത്ത് വ​യ്ക്കു​മെ​ന്നോ വി​ചാ​രി​ച്ചി​ല്ല. ചാ​ക്കോ​ച്ച​ന്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു.