കേരളത്തെ നടുക്കിയ നിപ്പാ വൈറസിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിന്റെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബൻ, ടോവിനൊ, സൗബിൻ ഷഹീർ, പാർവതി, റീമ കല്ലിങ്കൽ, രേവതി, ദിലീഷ് പോത്തൻ, രമ്യാ കൃഷ്ണൻ, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരണമടഞ്ഞ നഴ്സ് ലിനിയുടെ കഥാപാത്രത്തെ അവതരിപിക്കുന്നത് റീമ കല്ലിങ്കലാണ്. ഒപിഎമിന്റെ ബാനറിൽ ആഷിഖ് അബു, റീമ കല്ലിങ്കൽ എന്നിവർ നിർമിക്കുന്ന ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും.