+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"9 വ​ർ​ഷ​ത്തി​നി​പ്പു​റം കെ​ട്ടി​യോ​ൻ ഉ​ച്ച​യ്ക്ക് വ​റു​ക്കാ​നു​ള്ള മ​ത്തി​യ്ക്ക് മു​ള​ക് പു​ര​ട്ടു​ന്നു'

വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ വി​വാ​ഹ​ദി​ന​ത്തി​ലെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ന​ടി അ​ശ്വ​തി ശ്രീ​കാ​ന്ത്. ഒ​ന്പ​ത് വ​ർ​ഷം മു​ന്പ് ഈ ​സ​മ​യ​ത്ത് ത​ങ്ങ​ൾ ഇ​രു​വ​രും എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും ഇ​പ

വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ വി​വാ​ഹ​ദി​ന​ത്തി​ലെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ന​ടി അ​ശ്വ​തി ശ്രീ​കാ​ന്ത്. ഒ​ന്പ​ത് വ​ർ​ഷം മു​ന്പ് ഈ ​സ​മ​യ​ത്ത് ത​ങ്ങ​ൾ ഇ​രു​വ​രും എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ൾ എ​ന്തു ചെ​യ്യു​ക​യാ​ണെ​ന്നു​മാ​ണ് ര​സ​ക​ര​മാ​യ കു​റി​പ്പി​ലൂ​ടെ അ​ശ്വ​തി പ​റ​യു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

9 വ​ർ​ഷം മു​ൻ​പ് ഈ ​നേ​ര​ത്ത് ഞ​ങ്ങ​ൾ, വി​യ​ർ​ത്ത് കു​ളി​ച്ചി​ട്ടും എ​ക്സ്പ്ര​ഷ​ൻ വാ​രി വി​ത​റി ക​ല്യാ​ണ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ക​യോ സ്വ​ന്തം ക​ല്യാ​ണ​ത്തി​ന്‍റെ സ​ദ്യ​യു​ണ്ണു​ക​യോ ആ​യി​രു​ന്നി​രി​ക്ക​ണം. സ്റ്റേ​ജ് ഡെ​ക്ക​റേ​റ്റ് ചെ​യ്ത് കു​ള​മാ​ക്കി​യ​വ​നെ കൈ​യ്യി​ൽ കി​ട്ടി​യാ​ൽ ശ​രി​യാ​ക്കു​മെ​ന്ന് ശ്രീ ​പ​ല​വ​ട്ടം എ​ന്‍റെ ചെ​വി​യി​ൽ പ​റ​ഞ്ഞ​ത് ക​ണ്ട വീ​ഡി​യോ ഗ്രാ​ഫ​ർ ഈ ​രം​ഗ​ത്ത് 'ഇ​ത്തി​രി നാ​ണം പെ​ണ്ണി​ൻ ക​വി​ളി​ന്' എ​ന്ന പാ​ട്ടു ചേ​രു​മെ​ന്ന് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞി​രി​ക്കും. കാ​റി​ൽ ക​യ​റി​യാ​ലു​ട​നെ നേ​ര​ത്തെ വാ​ങ്ങി വ​ച്ച മൈ​ഗ്രേ​യ്‌​നി​ന്റെ ഗു​ളി​ക ക​ഴി​ക്ക​ണം എ​ന്ന് ഞാ​ൻ ഓ​ർ​ക്കു​ക​യാ​യി​രു​ന്നി​രി​ക്ക​ണം.

9 വ​ർ​ഷ​ത്തി​നി​പ്പു​റം ഇ​പ്പോ​ൾ കെ​ട്ടി​യോ​ൻ ഉ​ച്ച​യ്ക്ക് വ​റു​ക്കാ​നു​ള്ള മ​ത്തി​യ്ക്ക് മു​ള​ക് പു​ര​ട്ടു​ന്നു, ഉ​പ്പ് നീ​യി​ട്ടാ​ലേ ശ​രി​യാ​കു​വെ​ന്ന് പ​റ​ഞ്ഞ് ഗ​ർ​ഭം മു​ത​ലെ​ടു​ത്ത് മൊ​ബൈ​ലി​ൽ കു​ത്തി​ക്കൊ​ണ്ട് സെ​റ്റി​യി​ൽ ഇ​രി​ക്കു​ന്ന എ​ന്നെ നീ​ട്ടി വി​ളി​ക്കു​ന്നു... ഈ ​പോ​സ്റ്റ് ഇ​ട്ടി​ട്ട് വേ​ണം പോ​യി ഉ​പ്പി​ടാ​ൻ... ജീ​വി​ത​മ​ല്ലേ...​പാ​കം തെ​റ്റാ​തെ നോ​ക്കേ​ണ്ട​ത് ര​ണ്ട് പേ​രു​ടെ​യും കൂ​ട്ട് ഉ​ത്ത​ര​വാ​ദി​ത്വം ആ​ണ​ല്ലോ 🥰🥰
Happy Anniversary to us ❤️