ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലുമായി തിളങ്ങിയ നടിയാണ് ഊർമിള ഉണ്ണി. മൂന്നു പതിറ്റാണ്ടായി അഭിനയരംഗത്തുള്ള ഊർമിള സർഗം അടക്കമുള്ള ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സിനിമയ്ക്കൊപ്പം നിരവധി ഉദ്ഘാടനങ്ങളും താൻ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി. ഈ കാലയളവില്‍ 5,000 ഉദ്ഘാടങ്ങൾ ഞാൻ നടത്തിയിട്ടുണ്ടെന്നും അതിനാൽ തന്നെ ഉദ്ഘാടനങ്ങളുടെ ഉണ്ണി എന്ന് വിളിക്കാറുണ്ടെന്നും ഊർമിള പറയുന്നു.
'1988-ല്‍ എന്റെ ആദ്യ സിനിമയായ മാറാട്ടം ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ മടങ്ങി വന്ന ദിവസം എനിക്കൊരു ഫോണ്‍ വന്നു. വടക്കാഞ്ചേരിയില്‍ ഒരു സ്റ്റേഷനറി കട ഉദ്ഘാടനം ചെയ്യാമോ എന്നു ചോദിച്ചു അവര്‍. ഞാന്‍ റോംഗ് നമ്പര്‍ എന്നു പറഞ്ഞു കോള്‍ കട്ട് ചെയ്തു. അവര്‍ വീണ്ടും വിളിച്ചു. എനിക്കെല്ലാം അദ്ഭുതമായിരുന്നു. വീട്ടിലിരി ക്കുന്ന എന്നെ വിളിച്ച് കട ഉദ്ഘാടനം ചെയ്യിക്കാന്‍ ഞാനാരാ?
പിന്നീട് ഓര്‍ത്തു ശരിയാണ്, ഞാന്‍ സിനിമാ താരമായിക്കഴിഞ്ഞു അല്ലേ? കടയ്ക്കു മുന്നില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. എന്റെ അദ്ഭുതം മാറിയിരുന്നില്ല, അതായിരുന്നു ഉദ്ഘാടനങ്ങളുടെ തുടക്കം.' -ഊർമിള ഉണ്ണി പറഞ്ഞു.