ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ് നടനും നിർമാതാവുമായ വിജയ് ബാബു. തനിക്കുണ്ടായ ഒരു അനുഭവം ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചു.
'ബംഗളൂരുവില്‍ നിന്ന് ഓണ്‍ റോഡ് വരുമ്പോള്‍ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞാന്‍ മാസ്ക് ഊരിയപ്പോള്‍ അവര്‍ ഷെമീര്‍ സാര്‍ എന്നാണ് വിളിച്ചത്. ഷെമീര്‍ സര് എവിടെ പോകുന്നു എന്നാണ് ചോദിച്ചത്. അപ്പോ അങ്ങനെ അവര്‍ നമ്മളെ തിരിച്ചറിയുന്നു എന്നതില്‍ സന്തോഷം തോന്നി.
വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രത്തിന്റെ പേരില്‍ അവര്‍ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് വിജയ് ബാബു എന്ന വ്യക്തിയെ അറി യില്ല. അവര്‍ക്ക് ഞാന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണ്.' - വിജയ് ബാബു പറഞ്ഞു.
മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിൽ വിജയ് ബാബു അവതരിപ്പിച്ച സർബത്ത് ഷെമീർ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു.