പാർവതി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെയിലെ പുതിയ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പാർവതി അവതരിപ്പിക്കുന്നത്. ടോവിനൊ, ആസിഫ് അലി, സംയുക്താ മേനോൻ, സിദ്ധിഖ്, പ്രതാപ് പോത്തൻ, അനാർക്കലി മരയ്ക്കാർ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് സിനിമയുടെ തിരക്കഥയൊരുങ്ങുന്നത്. എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.