ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് പ്രശാന്ത് അലക്സാണ്ടർ. ചെറിയ വേഷങ്ങളിൽ തുടങ്ങിയ അഭിനയജീവിതമാണ് ഇപ്പോൾ ശ്രദ്ധേയ കഥാപാത്രങ്ങളിലെത്തിയത്.
തന്റെ ജീവിതത്തില്‍ ആദ്യമായി പരിചയപ്പെടുന്ന സംവിധായകന് സത്യന് അന്തിക്കാടാണെന്നു പറയുകയാണ് പ്രശാന്ത് അലക്സാണ്ടർ. വല്ലാത്തൊരു ആരാധനയായിരുന്നു അദ്ദേഹത്തോട് ഉള്ളതെന്നും സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ നേരില്‍ കാണുന്നതെന്നും താരം പറയുന്നു.
'കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം ഞാന്‍ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് ചെന്നു. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. സത്യേട്ടന് പറഞ്ഞു; ഈ ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്സ് ആയി. നല്ലൊരു വേഷം വരട്ടെ. ഞാന്‍ വിളിക്കാം. ആ വാക്കുകള്‍ തന്നെ എനിക്ക് ധാരാളമായിരുന്നു. സന്തോഷത്തോടെയാണ് അന്ന് തിരികെ എത്തിയത്..' - പ്രശാന്ത് അലക്സാണ്ടര്‍ പറഞ്ഞു.