ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന കുട്ടിമാമയുടെ ട്രെയിലർ പുറത്തുവിട്ടു. വി.എം. വിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീര വാസുദേവ്, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
മനാഫിന്റേതാണ് തിരക്കഥ. വിശാഖ്, നിർമൽ പാലാഴി, പ്രേം കുമാർ, കലാഭവൻ റഹ്മാൻ, സന്തോഷ് കീഴാറ്റൂർ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.