സൽമാൻ ഖാൻ നായകനാകുന്ന ഭാരതിന്റെ ട്രെയിലർ പുറത്തുവിട്ടു. അലി അബ്ബാസ് സഫറാണ് സിനിമ സംവിധാനം ചെയ്യുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക.
ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിനു ശേഷം സൽമാൻ ഖാൻ, അലി അബ്ബാസ് സഫർ, കത്രീന കൈഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. സൽമാൻ ഖാൻ ഫിലിംസ്, റീൽ ലൈഫ് പ്രൊഡക്ഷൻസ്, ടി സീരിസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.