കുരുതിയിലെ മാമുക്കോയയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയെന്ന് നടൻ പൃഥ്വിരാജ്. 'സെറ്റുകളില്‍ അദ്ദേഹം ക്ഷീണിതനായി ഞാന്‍ കണ്ടിട്ടില്ല. ഒരു ഡയലോഗ് വരി പോലും മറക്കുകയോ ,അഭിനയിക്കുമ്പോള്‍ ഒരിക്കലെങ്കിലും തെറ്റിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല.
ഇടവേളകളില്‍, ഞാന്‍ വാനിറ്റി വാനില്‍ പോയി വിശ്രമിച്ചോളു എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വേണ്ട എന്ന് പറഞ്ഞ് സെറ്റുകളില്‍ ഞങ്ങളോടൊപ്പം ഇരിക്കുകയുമാണ് ചെയ്യാറ്. ഒരുപാട് കാര്യങ്ങള്‍ ഇനിയും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്' പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്തിരിക്കുന്നത്. റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്.